ധ​ർ​മ​ശാ​ല​യി​ൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ത​ളി​പ്പ​റ​മ്പ്: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ പി.​എം. അ​ജി​നാ​സ്, കെ. ​നി​ഖി​ൽ എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ് കു​മാ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്.

ധ​ർ​മ​ശാ​ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രി​ൽ​നി​ന്ന്​ 600 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്. ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, സ​ജീ​വ​ൻ, എ.​എ​സ്.​ഐ ഷാ​ജ​ൻ, സി.​പി.​ഒ ജി​ജു ജേ​ക്ക​ബ്, ഡ്രൈ​വ​ർ വി​നോ​ദ് എ​ന്നി​വ​രും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two arrested with MDMA in Dharmashala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.