മുജീബ്, മുഹമ്മദ് മുഫാസ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുയുവാക്കൾ പൊലീസ് പിടിയിലായി. അള്ളാംകുളത്തെ ഷെറീഫ മൻസിലെ കുട്ടുക്കൻ മുജീബ് (40), ഉണ്ടപറമ്പിലെ ആനപ്പൻ ഹൗസിൽ എ.പി. മുഹമ്മദ് മുഫാസ്(28) എന്നിവരാണ് പിടിയിലായത്.
കരിമ്പത്തെ താലൂക്കാശുപത്രിക്ക് സമീപം വെച്ചാണ് പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും 2.621 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. തളിപ്പറമ്പ് എസ്.ഐ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എം.ഡി.എം.എയും പ്രതികൾ സഞ്ചരിച്ച വാഹനവും മൂന്ന് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പേരിൽ എൻ.ഡി.പി.എസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.