തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തളിപ്പറമ്പ്​: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്​റ്റ്​ ചെയ്തു. മടക്കാടുനിന്ന്​ കാർക്കീൽ സ്വദേശി എം. സുജിത്ത്, നാടുകാണിയിൽനിന്ന്​ പൂവ്വം സ്വദേശി കെ.പി. റോബിൻ എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് പ്രിവൻറിവ് ഓഫിസർ പി.വി. ബാലകൃഷ്ണനും സംഘവുമാണ് ഇവരെ കസ്​റ്റഡിയിലെടുത്തത്.

സുജിത്തിൽനിന്ന്​ 15ഉം റോബിനിൽനിന്ന്​ 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കടുത്ത നിയമ നടപടികളിൽനിന്ന് രക്ഷപ്പെടാനായി കുറഞ്ഞ അളവിൽ മാത്രം കഞ്ചാവ് കൈവശംവെച്ച് യുവാക്കൾക്ക് വിൽപന നടത്തുകയാണ് ഇവർ ചെയ്യുന്നതെന്ന്​ എക്​സൈസ്​ അധികൃതർ അറിയിച്ചു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. രാജീവ്, കെ.വി. ഷൈജു, എക്സൈസ് ഡ്രൈവർ പി.വി. അജിത്ത് എന്നിവരും പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.