കുറ്റിക്കോൽ പഴയ പാലത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

കുറ്റിക്കോൽ പാലത്തിന് മുകളിൽ കക്കൂസ് മാലിന്യം തള്ളി

ത​ളി​പ്പ​റ​മ്പ്: കു​റ്റി​ക്കോ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. കു​റ്റി​ക്കോ​ലി​ലെ പ​ഴ​യ പാ​ല​ത്തി​നു മു​ക​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത് ക​ണ്ട​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​ന്ന് പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് തോ​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന​തി​നി​ടെ കു​റ​ച്ചു​ഭാ​ഗം ഇ​വി​ടെ വീ​ണ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നേ​ര​ത്തേ ഈ​ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രാ​യി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ കു​റ​ച്ചു​നാ​ളു​ക​ളാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഒ​ഴി​വാ​യി​രു​ന്നു.

അ​ടു​ത്ത​കാ​ല​ത്താ​യി ദേ​ശീ​യ​പാ​ത ബൈ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. കു​റ്റി​ക്കോ​ൽ പു​ഴ​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. പ​ഴ​യ​പാ​ലം ഇ​പ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.

ദു​ർ​ഗ​ന്ധം കാ​ര​ണം ഇ​തു​വ​ഴി ന​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് വീണ്ടും പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ്, സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Toilet waste was thrown over the bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.