സലീം
Posted On
date_range Updated On
date_range ബസിൽ വിദ്യാർഥിനിയെ അപമാനിച്ചു; മധ്യവയസ്കൻ പിടിയിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ മധ്യവയസ്കൻ പിടിയിലായി. പൂമംഗലത്തെ വി.വി. സലീം ആണ് പൊലീസിൻറെ പിടിയിലായത്. സ്റ്റാൻഡിൽനിന്ന് ബസിൽ കയറുന്നതിനിടയിൽ സ്കൂൾ വിദ്യാർഥിനിയെ സലീം ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച് അപമാനിച്ചു എന്നാണ് പരാതി.
പെൺകുട്ടി ബഹളംവെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ സലീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.