Posted On
date_range Updated On
date_range മുസ്ലിം ലീഗ് സമാന്തര കമ്മിറ്റികളുടെ പ്രവർത്തനം നിർത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗിലെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ ശ്രമത്തിെൻറ ഭാഗമായി സമാന്തര കമ്മിറ്റികളുടെ പ്രവർത്തനം നിർത്തിവെക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
നീതിപൂർവമായ പ്രശ്നപരിഹാരത്തിന്, പുതുതായി രൂപവത്കരിച്ച മുനിസിപ്പൽ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, വനിത ലീഗ് എന്നീ കമ്മിറ്റികളുടെ പ്രവർത്തനം നിർത്തിവെച്ച് പിരിച്ചുവിടണമെന്ന സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതായി അള്ളാംകുളം വിഭാഗം നേതാക്കൾ അറിയിച്ചു. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയോഗിച്ച സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, സംസ്ഥാന പ്രവർത്തക സമിതി അംഗം പാറക്കൽ അബ്ദുല്ല എന്നിവർ നടത്തുന്ന എല്ലാവിധ പരിഹാര ശ്രമങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.