മു​ഹ​മ്മ​ദ് ഖാ​സിം

മു​ഹ​മ്മ​ദ് ഖാ​സി​മി​ന്‍റെ ചി​കി​ത്സ​ക്കാ​യി ഓട്ടോകൾ ഓടി

ത​ളി​പ്പ​റ​മ്പ്: എ​സ്.​എം.​എ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച ച​പ്പാ​ര​പ്പ​ട​വി​ലെ പി​ഞ്ചു​കു​ഞ്ഞ് മു​ഹ​മ്മ​ദ് ഖാ​സി​മി​ന്‍റെ ചി​കി​ത്സ​ക്കാ​യി സ​ഹാ​യ​ധ​നം സ്വ​രൂ​പി​ക്കാ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സ​ർ​വി​സ് ന​ട​ത്തി. ത​ളി​പ്പ​റ​മ്പി​ലെ ടി.​എം. ഓ​ട്ടോ ഫ്ര​ണ്ട്സ് എ​ന്ന കൂ​ട്ടാ​യ്മ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്. കു​ഞ്ഞ് ഖാ​സി​മി​ന്‍റെ ചി​കി​ത്സ ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.

മ​രു​ന്നി​ന് ആ​വ​ശ്യ​മാ​യ തു​ക​ക്ക് ഇ​നി​യും അ​ഞ്ച​ര കോ​ടി​യി​ല​ധി​കം രൂ​പ ക​ണ്ടെ​ത്തേ​ണ്ട​തു​മു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്‌ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സ​ഹാ​യ​ധ​നം സ്വ​രൂ​പി​ക്കാ​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ന​ത്തി​ൽ ല​ഭി​ച്ച തു​ക​യാ​ണ് ഖാ​സി​മി​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ന​ൽ​കു​ക​യെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

ത​ളി​പ്പ​റ​മ്പി​ലെ 30ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ്​ ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ധ​ന​സ​മാ​ഹ​ര​ണ യാ​ത്ര ഉ​ണ്ട​പ്പ​റ​മ്പ് മൈ​താ​നി​യി​ൽ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി.​എ. ഉ​മ്മ​ർ കു​ട്ടി, ബ​ഷീ​ർ കീ​ല​ത്ത്, എ​സ്. സൈ​ഫു​ദ്ദീ​ൻ, പി. ​നൗ​ഷാ​ദ്, പി.​കെ. ഷു​ഹൈ​ബ്, പി. ​ഹം​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



Tags:    
News Summary - SMA disease: Auto Driver Service to raise funds for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.