Posted On
date_range Updated On
date_range പോക്സോ: പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 50,000 പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കാസർകോട് അമ്പലത്തറ പാറപള്ളിയിലെ മലയാക്കോൾ വീട്ടിൽ കെ. ശരത് കുമാറിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2020ൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് പരിധിയിലായിരുന്നു സംഭവം. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാടക ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.