കലുങ്കിനും വീട്ടുമതിലിനും ഇടയിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്താനുള്ള ശ്രമം
Posted On
date_range Updated On
date_range കലുങ്കിനും വീട്ടുമതിലിനും ഇടയിൽ വയോധികൻ കുടുങ്ങി; അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി
തളിപ്പറമ്പ്: കലുങ്കിനും വീട്ടുമതിലിനും ഇടയിൽ കുടുങ്ങിയ വയോധികനെ തളിപ്പറമ്പ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തളിപ്പറമ്പ് കൂവോട് പാലേരിപറമ്പിലാണ് സംഭവം. പാലേരി പറമ്പിലെ ചേരമ്പേത്ത് ഭാസ്കരനാണ് അപകടത്തിൽപെട്ടത്. കലുങ്കിൽ ഇരിക്കുന്നതിനിടെ അബദ്ധത്തിൽ മറിഞ്ഞുവീണ് കലുങ്കിനും തൊട്ടടുത്ത വീട്ടുമതിലിനും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ഞായറാഴ്ച രാത്രി 10 കഴിഞ്ഞായിരുന്നു അപകടം. ഉടൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഭാസ്കരനെ പുറത്തെടുക്കാനായില്ല. സേനാംഗങ്ങൾ കലുങ്കിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഭാസ്കരനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ടി. അജയന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.