Posted On
date_range Updated On
date_range പട്ടുവം പുഴയിൽ നീരാളി
തളിപ്പറമ്പ്: പട്ടുവം പുഴയിൽനിന്ന് മത്സ്യബന്ധന തൊഴിലാളിക്ക് നീരാളിയെ കിട്ടി. കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്കുപോലും നീരാളി വലയിൽ കുടുങ്ങുന്നത് അത്യപൂർവമാണ്.
ബുധനാഴ്ച രാവിലെ പട്ടുവം പുഴയിൽ മീൻ പിടിക്കാനെത്തിയ കൂത്താട് സ്വദേശി അബ്ദുല്ല ഹാജിയുടെ വലയിലാണ് നീരാളി കുടുങ്ങിയത്. നീരാളിയെ കപ്പാലത്തെ സക്കീന പെട്രോൾ പമ്പുടമ പി.പി. സിദ്ദീഖ് വാങ്ങി. ഇദ്ദേഹം തന്റെ പെട്രോൾ പമ്പിലെ ബക്കറ്റിൽ നീരാളിയെ സൂക്ഷിച്ചിരിക്കുകയാണ്. കക്കകളും ഞണ്ടുമെല്ലാമാണ് നീരാളിയുടെ ഭക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.