ഷംസീർ
Posted On
date_range Updated On
date_range നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ വീണ്ടും കാപ്പ ചുമത്തി
തളിപ്പറമ്പ്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ തളിപ്പറമ്പ് പൊലീസ് വീണ്ടും കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. മുയ്യം പള്ളിവയലിലെ സി.പി. ഷംസീറിനെയാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ പി. യദുകൃഷ്ണൻ ബുധനാഴ്ച രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്തത്. നിലവിൽ അഞ്ചു കേസുകളിൽ പ്രതിയാണ് ഷംസീർ.
ഒരു വർഷം മുമ്പ് കാപ്പ ചുമത്തി ജയിലിൽ അടച്ച ഷംസീർ രണ്ടു മാസം മുമ്പാണ് പുറത്തിറങ്ങിയത്. പിന്നീട് ഇയാളെ കഞ്ചാവ് കേസിൽ എക്സൈസ് പിടികൂടി ജയിലിലടച്ചു. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷംസീറിനെ ജയിലിൽ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.