ബിന്ദുനാഥ് മണ്ഡൽ
Posted On
date_range Updated On
date_range കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തളിപ്പറമ്പ്: കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്-ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ പരിശേധനയിൽ ചിറവക്കിൽ വെച്ചാണ് 420 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ(36) അറസ്റ്റ് ചെയ്തത്. പരിശേധനയിൽ പ്രിവൻറീവ് ഓഫിസർ അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. ശ്രീകാന്ത്, കെ. വിനീഷ്, പി.ആർ. വിനീത്, ഡ്രൈവർ പി.വി. അജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.