കവർച്ച നടന്ന ബത്താലി ഫാത്തിമയുടെ വീട്ടിലെ അലമാര തുറന്നിട്ട നിലയിൽ
Posted On
date_range Updated On
date_range തളിപ്പറമ്പ് കുപ്പത്ത് പട്ടാപ്പകൽ 35 പവൻ കവർന്നു
തളിപ്പറമ്പ്: കുപ്പത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. 35 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. കുപ്പം മരത്തക്കാട് അഗ്രശാല റസ്റ്റോറിന്റിന് പിറകിലെ ബത്താലി ഫാത്തിമയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ഫാത്തിമയും മക്കളും വീട് പൂട്ടി ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോയിരുന്നു. അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.