Posted On
date_range Updated On
date_range തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തിയ നാലുപേർക്ക് കോവിഡ്
തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇവരെ പരിയാരം കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം പ്രസവിച്ച തലശ്ശേരിയിലെ ആശുപത്രി ജീവനക്കാരിയാണ്.
മറ്റു മൂന്നു പേർ ഗർഭിണികളാണ്. പ്രസവ ചികിത്സക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ൻമെൻറ് സോണായ തളിപ്പറമ്പിൽ പൊലീസ് അനൗൺസ്മെൻറ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.