Posted On
date_range Updated On
date_range മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 16 വർഷം കഠിന തടവ്
തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 16 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് സ്റ്റേഷൻ പരിധിയിലെ 54കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2013 സെപ്റ്റംബർ മുതൽ 2014 ഫെബ്രുവരി വരെയുള്ള കാലയളവിൽ മകളെ പലതവണ പീഡിപ്പിച്ചെന്നാണ് 54 കാരനെതിരായ കേസ്. പീഡനക്കേസിൽ പോക്സോ നിയമ പ്രകാരം ഏഴുവർഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.
കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതിനാൽ ഐ.പി.സി പ്രകാരം രണ്ടുവർഷംകൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.