ജിജേഷ്
Posted On
date_range Updated On
date_range ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കുറ്റിക്കോലിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവർ മാലൂർ ശിവപുരം സ്വദേശി വി.വി. ജിജേഷിനെ അറസ്റ്റ് ചെയ്തു.
നരഹത്യ വകുപ്പ് ചുമത്തിയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ദേശീയപാത കുറ്റിക്കോലിൽ അപകടമുണ്ടായത്.
തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മാധവി ബസ് കാറിനെ മറികടക്കുന്നതിനിടെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ ചുഴലി സ്വദേശി സി.വി. ആഷിത്താണ് (30) മരിച്ചത്. അറസ്റ്റിലായ ജിതേഷിനെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.