എസ്.എസ്.
ജിതേഷ്
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ
തളിപ്പറമ്പ്: പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെയാണ് (22) തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപെട്ട 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനുവരി 28ന് തളിപ്പറമ്പ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഇതേ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇപ്പോഴത്തെ പരാതി. ബുധനാഴ്ച വൈകീട്ട് നാലിന് ധർമശാലക്ക് സമീപത്തെ പമ്പ് ഹൗസിലേക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
ആദ്യത്തെ പോക്സോ കേസ് നിലനിൽക്കെയാണ് പ്രതി വീണ്ടും സമാന കേസിൽ അറസ്റ്റിലാകുന്നത്. ജാമ്യ ഉപാധിയിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് കോടതിയുടെ വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.