Posted On
date_range Updated On
date_range പൂട്ടിയിട്ട ജ്വല്ലറിയിൽ 20 മുട്ടകളുമായി പെരുമ്പാമ്പ് അടയിരുന്നു -VIDEO
പയ്യന്നൂർ: ലോക്ഡൗണിൽ പൂട്ടിക്കിടന്ന ജ്വല്ലറി തുറന്നപ്പോൾ ഉടമ ഞെട്ടി. മുറിയിലെ ഹാർഡ്ബോർഡ് പെട്ടിയിൽ പെരുമ്പാമ്പ് സുഖമായി അടയിരിക്കുന്നു. പയ്യന്നൂർ സെൻട്രൽ ബസാറിലാണ് സംഭവം.
കട വൃത്തിയാക്കാൻ തുറന്നപ്പോഴാണ് ഉടമ സജിത് പെരുമ്പാമ്പിനെ കണ്ടത്. ജ്വല്ലറിയിൽ മുട്ടയിട്ട് അടയിരിക്കുകയായിരുന്നു. ഏഴിലോടുനിന്നെത്തിയ പവിത്രൻ പാമ്പിനെ പിടികൂടുകയായിരുന്നു.
മൂന്നു മീറ്ററിലധികം നീളമുള്ള പാമ്പിനെയാണ് പിടിച്ചത്. 20 മുട്ടകളും കണ്ടെടുത്തു. വനംവകുപ്പ് അധികൃതരുടെ സഹായത്തോടെ മുട്ട വിരിയിക്കാനാവശ്യമായ നടപടി സ്വീക രിക്കുമെന്ന് പവിത്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.