nk copy ഭഗത് സിങ്ങും സുഖ്ദേവും സ്വാതന്ത്ര്യദിനത്തിലെ താരങ്ങളാണിവർ

ഭഗത് സിങ്ങും സുഖ്ദേവും സ്വാതന്ത്ര്യദിനത്തിലെ താരങ്ങളാണിവർ ചെറുവത്തൂർ: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഭഗത് സിങ്​, സുഖ്ദേവ് എന്നീ ഇരട്ടസഹോദരങ്ങൾ താരങ്ങളാവുകയാണ്. പിലിക്കോട് വയലിലെ എം. വിജയൻ-കെ.പി. ജിഷ ദമ്പതികളുടെ മക്കളാണിവർ. സ്വാതന്ത്ര്യംതന്നെ ജീവിതം, അടിമത്തമോ മരണം എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വിപ്ലവം നടത്തി തൂക്കുകയർ സ്വീകരിച്ച ധീരദേശാഭിമാനികളോടുള്ള അടങ്ങാത്ത ആരാധനകൊണ്ടാണ് വിജയൻ മക്കൾക്ക് ഭഗത് സിങ്​, സുഖ്ദേവ് എന്നീ പേരുകളിട്ടത്. 14 വർഷം കാത്തിരുന്നിട്ടാണ് വിജയനും ജിഷക്കും ഈ ഇരട്ട കൺമണികൾ പിറന്നത്. പഞ്ചാബിലെ ഭഗത് സിങ്​, സുഖ്ദേവ് എന്നിവരുടെ സ്മാരകത്തിലേക്ക് ഈ സ്വാതന്ത്ര്യദിനത്തിൽ മക്കളെ കൊണ്ടുപോകാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് തീരുമാനം മാറ്റി. ഭഗത്​സിങ്ങിനെയും സുഖ്​ദേവിനെയും തൂക്കിലേറ്റിയ മാർച്ച് 23 കൊണ്ടുപോകാനാണ്​ ഇപ്പോൾ . ഒരു വയസ്സ്​​ പിന്നിട്ട ഭഗത് സിങ്ങും സുഖ്​ദേവും ധീര ദേശാഭിമാനികളെപ്പോലെ ഏവർക്കും പ്രിയപ്പെട്ടവർ തന്നെ. രണ്ടു പേരെയും ചരിത്രം പഠിപ്പിച്ച് ദേശസ്നേഹികളാക്കുകയെന്നതാണ് ത​ൻെറ ലക്ഷ്യമെന്ന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്​നിക് ജീവനക്കാരൻ കൂടിയായ വിജയൻ പറഞ്ഞു. chr bagathsing sugdhevഭഗത് സിങ്ങും സുഖ്ദേവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.