പ്രതിഷേധിച്ചു

കേളകം: പുഴയിൽ ചൂണ്ടയിട്ട് മീൻപിടിച്ചതിന് മുൻ സൈനികൻ പ്രിൻസ് പാലത്തിങ്കലിനെതിരെ വനംവകുപ്പ് കേസെടുത്തതിൽ വേറിട്ട പ്രതിഷേധവുമായി കെ.സി.വൈ.എം പേരാവൂർ മേഖല. കേസെടുത്തതിനെതിരെ ചീങ്കണ്ണി, ബാവലി പുഴയുടെ തീരങ്ങളിൽ പ്രതീകാത്മക ചൂണ്ടയിടൽ പ്രതിഷേധമാണ്​ സംഘടിപ്പിച്ചത്. മേഖല പ്രസിഡൻറ്‌ അഖിൽ ആൻറണി എടത്താഴെ, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, സെബിൻ തോമസ് അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.