പ്രതിഷേധിച്ചു

മാഹി: ഈസ്​റ്റ്​ പള്ളൂർ അങ്കവളപ്പിൽമുക്കിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി . കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന എ.വി. ശ്രീധര​ൻെറ ചരമവാർഷികത്തോടനുബന്ധിച്ച് അലങ്കരിച്ച കൊടിതോരണങ്ങളാണ് നശിപ്പിച്ചത്. സമാധാനം നിലനിൽക്കുന്ന പള്ളൂർ മേഖലയിൽ അശാന്തി പടർത്താനുള്ള നീക്കത്തെ മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ് എന്നിവർ അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.