അനുമോദിച്ചു

പെരിങ്ങത്തൂർ: അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പുല്ലൂക്കരയിലെ അണ്ടത്തോടൻ കുടുംബാംഗം റസനൗറീൻ മുസ്തഫയെ അനുമോദിച്ചു. ഫാമിലി ട്രസ്​റ്റ് ഉപഹാരം ചെയർമാൻ ഇ.എ. നാസർ നൽകി. നല്ലൂർ പി.പി. ലത്തീഫ് ഹാജി, പി.കെ. മുസ്തഫ മാസ്​റ്റർ, ജാഫർ മൊയിലോത്ത്, റയീസ് ഒതയോത്ത് എന്നിവർ സംബന്ധിച്ചു. കേരളപ്പിറവി വെബിനാർ പെരിങ്ങത്തൂർ: നവകേരള ചിന്തകൾ എന്ന വിഷയത്തിൽ പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് കേരളപ്പിറവി ദിനാഘോഷത്തി​ൻെറ ഭാഗമായി വെബിനാർ നടത്തി. പ്രിൻസിപ്പൽ ഡോ.എൻ.എ. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പാഠപുസ്തക സമിതി അംഗം എം. സിദ്ദീഖ് വിഷയാവതരണം നടത്തി. പ്രോഗ്രാം ഓഫീസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, യു.കെ. അശ്റഫ്, കെ.കെ. അബ്​ദുല്ല, ഇ.പി. ഷൈജ, യൂനിറ്റ് ലീഡർ മുനീർ, നജ എന്നിവർ സംസാരിച്ചു. തുടർന്ന് കോവിഡ് പ്രതിരോധ പ്രതിജ്ഞയും ചിത്രരചന, പ്രസംഗം, ക്വിസ് മത്സരങ്ങളും ഓൺലൈൻ ആയി സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.