നബിദിനാഘോഷം

നബിദിനാഘോഷം ചിത്രം: AJK_Nabidinam ഊർപ്പള്ളി മഹല്ല് കമ്മിറ്റിയുടെ നബിദിനാഘോഷത്തി​ൻെറ ഭാഗമായുള്ള സൗഹൃദ മരം നടൽ കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ നിർവഹിക്കുന്നുഅഞ്ചരക്കണ്ടി: നബിദിനാഘോഷം വേറിട്ട രീതിയിൽ നടത്തി ഊർപ്പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റി. സൗഹൃദ മരം നട്ടാണ് ഊർപ്പള്ളിയിൽ നബിദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടത്. കേളത്താൻ കണ്ടി ഹരിയുടെ വീട്ടിൽ നടന്ന മരം നടീൽ ചടങ്ങ്​ കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ്​ നൂറുദ്ദീൻ പാറയിൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ബാഖവി വിഷയാവതരണം നടത്തി. കിണവക്കൽ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷത്തി​ൻെറ ഭാഗമായുള്ള പതാക ഉയർത്തൽ മഹല്ല് പ്രസിഡൻറ്​ യു.വി. മൂസഹാജി നിർവഹിച്ചു. വെൺമണലിൽ മഹല്ല് പ്രസിഡൻറ്​ സിദ്ദീഖ് ഫൈസി പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.