അനുമോദിച്ചു

അനുമോദിച്ചുശ്രീകണ്ഠപുരം: നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ചുഴലിയിലെ എം. സിനാൻ, അബിൻ രാധാകൃഷ്ണൻ എന്നിവരെ ബി.ജെ.പി ചെങ്ങളായി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.വി. രമേശൻ ഉപഹാരം നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ബിജു കൊയ്യം, പി. ദാമോദരൻ, പടപ്പയിൽ ജനാർദനൻ, ടി.പി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.റോഡരികിലെ ഇൗ കാട് നീക്കാൻ ആളില്ലേ?ശ്രീകണ്ഠപുരം: ചെമ്പന്തൊടി -നടുവിൽ റോഡ് തകർന്ന് ഗതാഗതം ദുഷ്​കരമായതിനു പിന്നാലെ അപകടമൊരുക്കാൻ കാടുകളും. കൊക്കായി മുതൽ പള്ളിത്തട്ട് വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും നിറയെ കാടുകൾ പടർന്നത്. നിലവിൽ വീതി കുറഞ്ഞ് വളവും കയറ്റവുമുള്ള റോഡിനിരുവശവും മുള്ളും കാടുകളും കയറിയതോടെ എതിരെ വരുന്ന വാഹനങ്ങൾ പലപ്പോഴും കാണാറില്ലെന്നും അപകടക്കെണിയാണെന്നും ഡ്രൈവർമാർ പറയുന്നു. നടപ്പാതയില്ലാത്തതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർ കാട്ടിൽ കയറി പോകേണ്ട ഗതികേടിലാണ്​. നിരവധി യാത്രക്കാർക്ക് ദേഹത്ത് കമ്പും മുള്ളും തട്ടി പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാൻ തയാറാവാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഫോട്ടോ: SKPM RoadCap: കൊക്കായി ഭാഗത്ത് റോഡിനിരുവശവും കാടുകയറിയ നിലയിൽനീറ്റ് പരീക്ഷ: ചുഴലിയുടെ അഭിമാനമായി സിനാൻശ്രീകണ്ഠപുരം: നീറ്റ് പരീക്ഷയിൽ 483ാം റാങ്ക് നേടിയ എം. സിനാൻ ചുഴലി ഗ്രാമത്തിന് അഭിമാനമായി. സാധാരണ കുടുംബത്തിൽ ജനിച്ച് മികച്ച നേട്ടം കൊയ്ത സിനാൻ നാട്ടിലെ പുതുതലമുറക്കാകെ മാതൃകയാവുകയായിരുന്നു. പഠനത്തിനിടെ പിതാവിനെ കച്ചവടത്തിൽ സഹായിക്കുന്ന സിനാ​ൻെറ മിടുക്ക്​ നാട്ടുകാർ പോലുമറിഞ്ഞത് ഇപ്പോൾ മാത്രം. റാങ്ക് നേടിയതറിഞ്ഞ് നിരവധി അനുമോദനങ്ങളാണ് ഈ വിദ്യാർഥിക്ക് ലഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ചുഴലി യൂനിറ്റ് സെക്രട്ടറി എം. ഇബ്രാഹിമി​ൻെറയും നഫീസയുടെയും മകനാണ് സിനാൻ. സഹോദരങ്ങൾ: ഷുഹൈബ്, സുഹൈൽ. ഫോട്ടോ :SKPM Sinan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.