അനുശോചിച്ചുകണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറും പൂർവ വിദ്യാർഥി കൂട്ടായ്മയായ ഓർമത്തോപ്പ് ജനറൽ സെക്രട്ടറിയുമായ അഫ്സൽ മഠത്തിലിൻെറ നിര്യാണത്തിൽ പി.ടി.എയും ഓർമത്തോപ്പും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ മാനേജർ പി.വി. അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.പി. മഹ്റൂഫ് സ്വാഗതവും ഓർമത്തോപ്പ് സെക്രട്ടറി എം.സി. അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു. പ്രധാനാധ്യാപിക പി. സാജിത ടീച്ചർ, ഓർമത്തോപ്പ് പ്രസിഡൻറ് ഒ. മുഹമ്മദ് അസ്ലം, വൈസ് പ്രസിഡൻറുമാരായ നിസാർ സൂപ്യാർ, ജെ.എൻ. സമീറ, മുൻ പ്രധാനാധ്യാപിക കെ.എം. സാബിറ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡൻറ് റമീസ്, മുൻ പി.ടി.എ പ്രസിഡൻറ് ടി. ഷറഫുദ്ദീൻ, ദുൽഫിക്കർ കളരി സംഘം ഗുരിക്കൾ നൗഫൽ, അനീഷ് നാറാത്ത്, ടി.കെ. നൗഷാദ് മാസ്റ്റർ, സി.എച്ച്. മുസ്തഫ മാസ്റ്റർ, അൽതാഫ് മാങ്ങാടൻ, സുനിൽ കുമാർ, ഇബ്തിഷാ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.