Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അനുശോചിച്ചുകണ്ണൂർ സിറ്റി: ദീനുൽ ഇസ്​ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറും പൂർവ വിദ്യാർഥി കൂട്ടായ്മയായ ഓർമത്തോപ്പ് ജനറൽ സെക്രട്ടറിയുമായ അഫ്സൽ മഠത്തിലി​ൻെറ നിര്യാണത്തിൽ പി.ടി.എയും ഓർമത്തോപ്പും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ മാനേജർ പി.വി. അബ്​ദുൽ സത്താർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.പി. മഹ്​റൂഫ് സ്വാഗതവും ഓർമത്തോപ്പ് സെക്രട്ടറി എം.സി. അബ്​ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു. പ്രധാനാധ്യാപിക പി. സാജിത ടീച്ചർ, ഓർമത്തോപ്പ് പ്രസിഡൻറ്​ ഒ. മുഹമ്മദ് അസ്​ലം, വൈസ് പ്രസിഡൻറുമാരായ നിസാർ സൂപ്യാർ, ജെ.എൻ. സമീറ, മുൻ പ്രധാനാധ്യാപിക കെ.എം. സാബിറ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡൻറ്​ റമീസ്, മുൻ പി.ടി.എ പ്രസിഡൻറ്​ ടി. ഷറഫുദ്ദീൻ, ദുൽഫിക്കർ കളരി സംഘം ഗുരിക്കൾ നൗഫൽ, അനീഷ് നാറാത്ത്, ടി.കെ. നൗഷാദ് മാസ്​റ്റർ, സി.എച്ച്. മുസ്തഫ മാസ്​റ്റർ, അൽതാഫ് മാങ്ങാടൻ, സുനിൽ കുമാർ, ഇബ്തിഷാ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story