ജാഗ്രതസംഗമം

ഇരിട്ടി: സ്വാതന്ത്ര്യദിനത്തില്‍ 'ഫാഷിസത്തെ പ്രതിരോധിച്ച് സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം' സന്ദേശമുയര്‍ത്തി എസ്.ഡി.പി.ഐ സംസ്ഥാനത്തൊട്ടാകെ ആചരിക്കുന്ന ജാഗ്രതസംഗത്തി​ൻെറ ഭാഗമായി പേരാവൂര്‍ മണ്ഡലത്തിൽ ജാഗ്രതസംഗമങ്ങൾ സംഘടിപ്പിച്ചു. മണ്ഡലത്തിലെ മുഴുവന്‍ ബ്രാഞ്ചുകളിലും ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന ജാഗ്രത സന്ദേശം നല്‍കുകയും ചെയ്തു. വിവിധ ബ്രാഞ്ചുകളിൽ നടന്ന സംഗമത്തിൽ എസ്.ഡി.പി.ഐ പേരാവൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ റഫീഖ് കാട്ടുമാടം, കാക്കയങ്ങാട് ബ്രാഞ്ച് പ്രസിഡൻറ്​ എ.കെ. സാജിദ്, വിളക്കോട് മുഹമ്മദലി ചെങ്ങാടിവയൽ എന്നിവർ പതാക ഉയര്‍ത്തി. അയ്യപ്പന്‍കാവില്‍ ടി. ഷരീഖ്, ചാക്കാട് യു.കെ. റമീസ്, ആറളത്ത് പി.കെ. റഫീഖ്, ഇരിട്ടിയില്‍ പി.പി. അബ്​ദുല്ല, പുന്നാട് നൂറുദ്ദീന്‍, നരയന്‍പാറയില്‍ ഫൈസല്‍ മര്‍വ, കല്ലേരിക്കലില്‍ ഷംസു പാനേരി, പടിക്കച്ചാല്‍ ഷമീര്‍, നടുവനാട് എം. റസാഖ്, നിടിയഞ്ഞിരം ബ്രാഞ്ചില്‍ സി. ജുനൈദ്, ചാവശ്ശേരിയില്‍ എ.പി. നഫ്​സീർ, പെരിയത്തില്‍ അലി, 19ാംമൈലില്‍ ഇ.കെ. ഷമീര്‍ എന്നിവരും പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.