അനുശോചിച്ചു

തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റിന് കീഴിലുളള ജീവകാരുണ്യ ട്രസ്​റ്റ്​ എക്സിക്യൂട്ടിവ് അംഗം ഇ.എ. ലത്തീഫി‍ൻെറ നിര്യാണത്തിൽ ട്രസ്​റ്റ്​ യോഗം . പ്രസിഡൻറ് യു.വി. ഖാലിദ് അധ്യക്ഷത വഹിച്ചു. വി.കെ. ജവാദ് അഹമ്മദ്, സാക്കിർ കാത്താണ്ടി, പി.കെ. നിസാർ, പി. ഇർഷാദ് അബ്​ദുല്ല, രാജഗോപാലൻ, അനിൽകുമാർ, ടി.വി. സുജിത്ത് കുമാർ, പ്രദീപ് പ്രതിഭ, കെ. മുൻഷീർ എന്നിവർ സംസാരിച്ചു. സ്കോളർഷിപ് നൽകും തലശ്ശേരി: ധർമടം ചന്ദ്രക്കല മോഹൻറാവു കൾചറൽ ഫോറം ഏർപ്പെടുത്തിയ കൊങ്കണി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദ-ബിരുദാനന്തര തലത്തിൽ ഉന്നതവിജയം കൈവരിച്ച ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 31നകം ലഭിക്കണം. േഫാൺ: 9895496435.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.