മുഴപ്പിലങ്ങാട് ദേശീയപാതയിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്ക്

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സർവിസ് റോഡിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു.

ഇടുങ്ങിയ സർവിസ് റോഡിൽ നിന്നും എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ചരക്ക് ലോറി റോഡിനോട് ചേർന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വർഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്. ഇടുങ്ങിയ സർവ്വീസ് റോഡിലെ വലത് വശത്ത് കോൺക്രീറ്റ് സ്ലാബും ഇളകിയിരിക്കുകയാണ്. എന്നിട്ടും അധികൃതർ ഇത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇതേ സ്ഥലത്ത് ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.

ദേശീയപാത നിർമാണവുമായി ബന്ധപ്പൊട്ട് കിഴക്ക് ഭാഗത്തെ സർവിസ് റോഡ് രണ്ടാഴ്ചയിലധികമായി അടച്ചിട്ടിരിക്കുകയാണ്. ഇത് കാരണം മറു സൈഡിലെ സർവിസ് റോഡിലൂടെയാണ് ഇരു ഭാഗത്തേയും വാഹനങ്ങൾ കടന്നു പോകുന്നത്. ബൈപാസ് റോഡ് തുടങ്ങുന്ന കവാടത്തിന് സമീപത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് കിഴക്ക് ഭാഗം സർവിസ് റോഡ് അടച്ചത്. നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - lorry gets stuck on the Muzhappilangad National Highway causing traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.