Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസ് നിന്നു; കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
മുഴപ്പിലങ്ങാട്: യന്ത്രത്തകരാർ മൂലം നടുറോഡിൽ കെ.എസ്.ആർ.ടി.സി റോഡ് നിന്നുപോയതോടെ കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിലൂടെ കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസാണ് വഴിയിൽ കിടന്നത്.
ബുധനാഴ്ച ഉച്ച ഒന്നരയോടെയായിരുന്നു സംഭവം. ഡിപ്പോയിൽ നിന്നും മെക്കാനിക്കുകാർ സ്ഥലത്തേക്ക് പുറപ്പെട്ടതായി തലശ്ശേരി ഡിപ്പോയിൽ നിന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതിനടുത്ത് തന്നെ ചരക്ക് ലോറി റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പൊട്ടിരുന്നു. സംഭവം നാട്ടുകാർ എടക്കാട് പൊലീസിന്‍റെ ശ്രദ്ധയിൽ പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.