lead

leadകണ്ണൂർ നഗര സമുച്ചയത്തിന്​ 24.56 കോടിനിർമിക്കുക അഞ്ചുനിലയുള്ള ആധുനിക കെട്ടിടം​ കണ്ണൂർ: കണ്ണൂർ നഗര സമുച്ചയത്തിന്​ കിഫ്​ബി പദ്ധതിയിൽ 24.56 കോടി രൂപ അനുവദിച്ചു. ചൊവ്വാഴ്​ച ചേർന്ന കിഫ്​ബി യോഗത്തിലാണ്​ തീരുമാനം​. നിലവിലെ നൂറു വർഷം പഴക്കമുള്ള മുനിസിപ്പൽ ഒാഫിസ്​ ​െപാളിച്ചാണ്​ പുതിയ സമുച്ചയം നിർമിക്കുക. അഞ്ചുനിലയുള്ള ആധുനിക കെട്ടിടമാണ്​ നിർമിക്കുകയെന്ന്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. രണ്ട്​ ബേസ്​മൻെറ്​ നിലയും മൂന്ന്​ നിലയുമായി 8522 ചതുരശ്ര മീറ്ററിലാണ്​ പുതിയ കോർപറേഷൻ സമുച്ചയം.കേരളത്തിലെ 150 വർഷം പഴക്കമുള്ള ആദ്യത്തെ മുനിസിപ്പാലിറ്റിയാണ്​ കണ്ണൂർ. മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും ചേർത്താണ്​​ ആറാമത്തെ കോർപറേഷനായി പ്രഖ്യാപിച്ചത്​. പ്രഥമ മേയറായ എൽ.ഡി.എഫിലെ ഇ.പി. ലതയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോർപറേഷന്​ ഭരണ നിർവഹണത്തിന്​ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, പിണറായി സർക്കാർ 2017ൽ 117 അധിക തസ്​തികകൾ അനുവദിച്ചു​. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ധന മന്ത്രി, തദ്ദേശ മന്ത്രി എന്നിവർ യോഗം ചേർന്ന്​ ​ 30കോടി രൂപയുടെ ഡി.പി.ആർ തയാറാക്കി കിഫ്​ബിക്ക്​ നൽകാൻ തീരുമാനിച്ചത്​. അന്നത്തെ മേയർ ഇ.പി. ലതയുടെ നേതൃത്വത്തിൽ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചു. ഇൗ ഡി.പി.ആർ പരിഗണിച്ചാണ്​ കിഫ്​ബി 24.56 കോടി രൂപയുടെ പദ്ധതിക്ക്​ അംഗീകാരം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.