താഴെ ചൊക്ലി എം.എൽ.പി സ്കൂളിന് സമീപത്തെ റോഡിൽ സ്ഥാപിച്ച സ്റ്റേ വയർ
Posted On
date_range Updated On
date_range റോഡിൽ "അപകടക്കെണി'യൊരുക്കി കെ.എസ്.ഇ.ബി
ചൊക്ലി: ചൊക്ലിയിലെ ഇടുങ്ങിയ മെയിൻ റോഡിൽ സ്റ്റേ വയർ വലിച്ചുകെട്ടി അപകടക്കെണിയൊരുക്കി കെ.എസ്.ഇ.ബി. താഴെ ചൊക്ലി എം.എൽ.പി സ്കൂളിന് 100 മീറ്റർ അകലെയായാണ് ഈ അപകടക്കുരുക്ക്. ഈ ഭാഗം വഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ കയറി നിൽക്കാൻപോലും സൈഡ് കുറവുള്ള സ്ഥലത്താണ് വൈദ്യുതി തൂണിന് താങ്ങായി റോഡിൽ സ്റ്റേ വയർ സ്ഥാപിച്ചത്. കാൽനട യാത്രക്കാർ ഏറെ ആശങ്കയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ഒരു അപകടം കാത്തിരിക്കണോ ഇത് ശരിയാക്കാനെന്നാണ് നാട്ടുകാരുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.