ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനെ പ്രദേശവാസികൾ ആംബുലൻസിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കേളകം: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ വീട്ടിൽ അജേഷ് (36)നാണ് പരിക്കേറ്റത്. കാലിനും തലക്കും ഗുരുതര പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേളകം ഇല്ലിമുക്കിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത്നിന്ന് മടങ്ങുകയായിരുന്ന അജീഷ് സഞ്ചരിച്ച കെ.എൽ. 58 എസ് 3294 നമ്പർ ബൈക്കിൽ അമിത വേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപകടം നടന്ന ഉടൻ ഓടിയെത്തിയ പ്രദേശവാസികളാണ് കേളകത്ത് നിന്ന് ആംബുലൻസ് വിളിച്ചുവരുത്തി അജേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.