ആറളം വനാതിർത്തിയിലെ ചീങ്കണ്ണിപ്പുഴയോരത്തെത്തിയ കാട്ടാന
Posted On
date_range Updated On
date_range ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയഞ്ചാൽ ചീങ്കണ്ണിപ്പുഴയോരം ആനത്താവളമായി. ആറളം വനാതിർത്തിയിലെ വിശാലമായ മുട്ടുമാറ്റിയിലെ പുൽമേട്ടിലൂടെ കാട്ടാനകളുടെ സഞ്ചാരം പതിവായതോടെ ആനകളെ കാണാനെത്തുന്നവരുടെ എണ്ണവും പെരുകി.
വൈകീട്ടോടെ കാട്ടാനകൾ പുഴയിലെത്തി വെള്ളം കുടിച്ച് മദിക്കുന്നത് പതിവായതോടെ എതിർകരയിലെ ആന മതിലിന് മീതെ ആനക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ഗ്രാമവാസികളും വിനോദ സഞ്ചാരികളും.ശനിയാഴ്ച രാവിലെ വളയഞ്ചാൽ പാലത്തിന് സമീപം വട്ടമിട്ടത് രണ്ട് കാട്ടാനകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.