തുരത്താനെത്തിയവരെ കാട്ടാന തുരത്തി; മൂന്ന് പേർക്ക് പരിക്ക്

കേളകം: ആറളം ഫാമിൽ കാട്ടാനയെ തുരത്താനെത്തിയ വനപാലകസംഘത്തെ കാട്ടാന തിരികെ ഓടിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

കാട്ടാനക്കൂട്ടത്തെ പടക്കംപൊട്ടിച്ചും മറ്റും തിരികെ വനത്തിൽ കയറ്റിവിടുന്നതിനിടെ രോഷാകുലയായ ആന വനപാലകർക്കെതിരെ തിരിയുകയായിരുന്നു. കാട്ടാന ഓടിച്ച് വീണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കീഴ്പള്ളി സെക്ഷൻ ഓഫിസർ പി.പി. പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മനോജ്, വാച്ചർ ജിജോ എന്നിവർക്കാണ് പരിക്കേറ്റത്. ഫാമിനുള്ളിൽ മൂന്നംഗ കാട്ടാനക്കൂട്ടമാണ് വനപാലകർക്കെതിരെ തിരിഞ്ഞത്.

അതിൽ കഴിഞ്ഞദിവസം കള്ളുചെത്ത് തൊഴിലാളിയെ ചവിട്ടിക്കൊന്ന മോഴയാനയാണ് ഓടിച്ചതെന്ന് വനപാലകർ പറഞ്ഞു.

Tags:    
News Summary - three injured in wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.