representative image
Posted On
date_range Updated On
date_range നാരങ്ങാത്തട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ
കേളകം: നാരങ്ങാത്തട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലിയുടെ മുന്നിൽ അകപ്പെട്ട ടാപ്പിങ് തൊഴിലാളി ആക്രമണത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച അഞ്ച് മണിക്കാണ് ടാപ്പിങ് തൊഴിലാളിയായ ബേബി, പുലിയുടെ മുന്നിൽപെട്ടത്. പുലിയുടെ മുരൾച്ച കേട്ട് ഭയന്നോടി രക്ഷപ്പെട്ടതായി ബേബി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് പുലിയെ കണ്ടിരുന്നു.
ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.