വെള്ളൂന്നി തൊട്ടിക്കവലയിൽ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ്

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്

കേ​ള​കം: വെ​ള്ളൂ​ന്നി തൊ​ട്ടി​ക്ക​വ​ല​യി​ൽ ജീ​പ്പ് മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഏ​ല​പ്പീ​ടി​ക​യി​ൽ ട്ര​ക്കി​ങ്ങി​നെ​ത്തി​യ പാ​ല​ക്കാ​ട് നി​ന്നു​ള്ള സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​ട്ടാ​മ്പി തൃ​ത്താ​ല സ്വ​ദേ​ശി പ​ണ്ടാ​ര​വ​ള​പ്പി​ൽ ഷാ​ജി (42), ഭാ​ര്യ നൗ​ഫി​യ (37), മ​ക്ക​ളാ​യ ദാ​നി​ഷ് (11), ദി​യ (മൂ​ന്ന്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. 'ഗൂ​ർ​ഖ' വാ​ഹ​ന​ത്തി​ന്റെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലെ​ത്തി​യ​വ​ർ ഏ​ല​പ്പീ​ടി​ക സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags:    
News Summary - Jeep overturns, injures four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.