Posted On
date_range Updated On
date_range ചുരം റോഡിൽ സിമൻറ് ലോറി മറിഞ്ഞു; ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു
നെടുംപൊയിൽ: നെടുംപൊയിൽ -മാനന്തവാടി ചുരം റോഡിൽ സെമിനാരി വില്ലയ്ക്ക് സമീപം വീണ്ടും അപകടം. സിമൻറ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്ഥിരം അപകടമേഖലയായ ഇവിടെ മുമ്പും നിരവധി വാഹനങ്ങൾ മറിഞ്ഞ് ധാരാളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.