Posted On
date_range Updated On
date_range കൊളക്കാട്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര
കേളകം: കൊളക്കാട് ടൗണിലെ മൂന്നോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചൊവ്വാഴ്ച രാത്രി ഒന്നോടെയാണ് മോഷണം നടന്നത്. ടൗണിലെ ന്യൂ മലബാർ എൻറർപ്രൈസസ്, ഫ്രണ്ട്സ് മൊബൈൽസ്, കള്ള് ഷാപ്പ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
ന്യൂ മലബാർ എൻറർപ്രൈസസിൽനിന്നും അയ്യായിരത്തോളം രൂപയും ഫ്രണ്ട്സ് മൊബൈൽസ് ഷോപ്പിൽനിന്നും നന്നാക്കാൻ കൊടുത്തിരുന്ന ഒരു മൊബൈൽ ഫോണും മൊബൈൽ അക്സസറീസും, കള്ള് ഷാപ്പിൽനിന്നും കള്ളുമാണ് മോഷണം പോയത്.
ടൗണിലെ സി.സി ടി.വി കാമറകൾ മോഷ്ടാക്കൾ തിരിച്ച് െവച്ചിട്ടുണ്ട്. രണ്ടു പേരാണ് മോഷണത്തിനു പിന്നിലെന്ന് സി.സി ടി.വിയിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.