എസ്.വൈ.എസ് ഇരിക്കൂർ ഏരിയ തെരുവോര ചരിത്ര ക്ലാസിൽ ബഷീർ അസ്ഹദി നമ്പ്രം ക്ലാസെടുക്കുന്നു
ഇരിക്കൂർ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി വീരമൃത്യു വരിച്ച രാജ്യസ്നേഹികളെ ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനുള്ള നിഗൂഡ നീക്കം നടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ യാർത്ഥ ചരിത്രം പഠിപ്പിക്കാനായി എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റി തെരുവോര ചരിത്ര പഠന ക്ലാസ് നടത്തി. വരും നാളുകളിൽ കൂടുതൽ പഠന വേദികൾക്ക് സംഘടന നേത്രത്വം നൽകും.
പരിപാടിയിൽ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ബഷീർ അസ്അദി ക്ലാസിന് നേത്രത്വം നൽകി. അബ്ദുസ്സലാം ഇരിക്കൂർ, കെ.കെ.അബ്ദുല്ല ഹാജി, കെ. മൻസൂർ, പി. മുസ്തഫ മൗലവി, കെ. സഹീദ്, സി.എച്ച് മുസ്തഫ അമാനി, കെ.വി. ബഷീർ, പി. അംജദലി, എൻ.പി. എറമുള്ളാൻ, കെ.കെ. മുഹമ്മദ് മൗലവി, സി.പി. നൗഷാദ്, സി.സി. ജബ്ബാർ കൂരാരി, കെ.സി. അയ്യൂബ്, അഡ്വക്കറ്റ് എ.പി. ജാഫർ സ്വാദിഖ്, ആദം നിസാമി, എം.എം. ലതീഫ്, വി.സി സിദ്ധീഖ്, എം.പി അശറഫ് മൗലവി, എം. ഖലീൽ, വി.വി ഹുസൈൻ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.