റ​നീ​സ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ച​ക്ക​രക്കൽ: ഇ​രു​വേ​രി​യി​ൽ 1.510 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. ആ​റ്റ​ട​പ്പ മു​ട്ടോ​ളം​പാ​റ റം​ലാ​സ് ഹൗ​സി​ൽ പി.​വി. റ​നീ​സി​നെ​യാ​ണ് (36) ച​ക്ക​ര​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​ജി​ത്ത്‌ കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു.

ഇ​യാ​ൾ ഇ​തി​ന് മു​മ്പും ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ച​ക്ക​ര​ക്ക​ൽ, ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​നാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ സി​റ്റി ഡാ​ൻ​സാ​ഫും അ​താ​ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​ലീ​സും ചേ​ർ​ന്ന് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും വി​ൽ​പ​ന​ന​ട​ത്തു​എം.ഡി.എം.എയുമായി യുവാവ് പിടിയിൽ​വ​രെ​യും ക​ണ്ടെ​ത്തി ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്നു​ണ്ട്. 

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.