പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
ചക്കരക്കല്ല്: എം.ഡി.എം.എയുമായി ചക്കരക്കല്ലിൽ മൂന്നുപേർ അറസ്റ്റിൽ. മുഴപ്പാല ആനേനി മെട്ടയിലെ സാരംഗ് (19), കൂറന്റെ പീടികയിലെ അനാമികയിൽ അമൃത് ലാൽ (23), ആനേനിമെട്ട നേരോത്ത് അഖിൽ പ്രകാശ് (28) എന്നിവരെയാണ് ചക്കരക്കൽ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുഴപ്പാല ബംഗ്ലാമെട്ടയിൽ പൊലീസിന്റെ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.
6ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മൂന്നുദിവസത്തിനിടെ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി പിടികൂടിയവരുടെ എണ്ണം ആറായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.