നാലാംപീടികയിൽ അപകടാവസ്ഥയിലുള്ള മരം
Posted On
date_range Updated On
date_range ഈ മരം മുറിച്ചുമാറ്റാൻ ആരോട് പറയും?
ചക്കരക്കല്ല്: ഈ മരം മുറിച്ചുമാറ്റാൻ ആരോട് പറയണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റോഡിൽ നാലാംപീടികയിൽ റോഡിനോട് ചേർന്ന് അപകടഭീഷണിയുയർത്തി നിൽക്കുന്ന മരമാണ് മുറിച്ചുമാറ്റേണ്ടത്. എന്നാൽ, ആരോട് പരാതി പറയണമെന്നറിയാതെ വട്ടം കറങ്ങുകയാണ് നാട്ടുകാർ.
പി.ഡബ്ല്യു.ഡി അധികൃതർ മരംമുറിക്കാൻ തയാറായിട്ടില്ല. വൈദ്യുതി ജീവനക്കാരോട് മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ അവരും തയാറാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ദിനേന സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഈ മരത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ബസിനായി കാത്തിരിക്കുന്നത്. അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ അധികൃതർ ഉടൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.