തെരുവ് നായുടെ കടിയേറ്റ് ഏഴു​പേർക്ക്​ പരിക്ക്

ച​ക്ക​ര​ക്ക​ല്ല്: തെ​രു​വ് നാ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​ദേ​ശ​ത്ത് കൂ​ടി​വ​രു​ന്നു. വ്യാ​ഴാ​ഴ്ച തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് ഏ​ഴു​പേ​രാ​ണ് ച​ക്ക​ര​ക്ക​ല്ല് സി.​എ​ച്ച്.​സി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

മാ​വി​ലാ​യി​യി​ലെ ന​ജി​ല (23), മാ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ നി​മി​ഷ (24), മ​നോ​ജ് (54), മൂ​ന്നു​പെ​രി​യ​യി​ലെ പ്രേ​മ​ല​ത (60), പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ദേ​വ​കി (75), ഷ​നോ​ജ് (45), ഹാ​ജി​റ (50) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 25 പേ​ർ​ക്കാ​ണ് ച​ക്ക​ര​ക്ക​ല്ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്.

News Summary - Seven injured in street dog bite in Chakkarakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.