Posted On
date_range Updated On
date_range സ്കൂൾ ബസ് ഡ്രൈവറെ മർദിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
ചക്കരക്കല്ല്: സ്കൂൾ ബസ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ ഓടത്തിൽ പീടികയിലെ മഠത്തിൽ ഷിജുവിനാണ് (36) കഴിഞ്ഞ ദിവസം മർദനമേറ്റത്. ഓടത്തിൽ പീടികയിലെ അനൂപ് (42), ഷാജി (41), പ്രജിത്ത് എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ന്യൂറോ സർജറിക്ക് വിധേയനായ ഷിജു ഇപ്പോഴും അബോധാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.