പൂട്ടിയിട്ട നാലു വീടുകളിൽ കവർച്ച; പ്രതി അറസ്റ്റിൽ

ചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂട്ടിയിട്ട നാലുവീടുകളിൽ കളവ് നടത്തിയയാൾ പിടിയിലായി. തൃക്കരിപ്പൂർ സ്വദേശി തെക്കെപുരയിൽ ടി.പി. അബ്ദുൽറഷീദിനെയാണ് (38) കണ്ണൂർ ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റ്ചെയ്തത്.

കഴിഞ്ഞവർഷം സെപ്റ്റംബർ ഒമ്പതിന് ചക്കരക്കല്ല് ചൂള ആമിന മൻസിൽ വീട് കുത്തിത്തുറന്ന് പതിനാലര പവൻ സ്വർണം കവർന്നതിലും നവംബർ 11ന് കണയന്നൂർ മുലേരി പൊയിൽ ഖദീജയുടെ വീട്ടിൽനിന്ന് രണ്ടു പവനും ഡിസംബർ 18ന് കാഞ്ഞിരോട് മായൻ മുക്ക് സജിനാസിൽ അബ്ദുൽറഹ്മാന്റെ വീട്ടിൽ നിന്ന് 90,000 രൂപയും രണ്ട് പവനും ജനുവരി 12ന് ചോരയാംകുണ്ട് അജിത്തിന്റെ വീട്ടിൽ നിന്ന് നാലരപവനും 7000 രൂപയും വിദേശകറൻസിയും കവർന്ന കേസിലുമാണ് ചക്കരക്കല്ല് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതി കളവുമുതൽ ശ്രീകണ്ഠപുരം, പയ്യാവൂർ, കുടുക്കിമൊട്ട തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ജ്വല്ലറികളിൽ വിറ്റതായി പൊലീസ് കണ്ടെത്തി. പ്രതി ചെമ്പേരി വാടക വീട്ടിൽ താമസിച്ചാണ് ആദ്യ രണ്ട് കളവും നടത്തിയത്. പിന്നീട് ഏച്ചൂർ കമാൽ പീടികയിൽ വാടക വീട് എടുത്ത് താമസിച്ചാണ് കവർച്ച നടത്തിയത്. ആദ്യ രണ്ടു കവർച്ചക്കും കാറിലും പിന്നീടുള്ള കവർച്ചക്ക് ബൈക്കിലുമാണ് പ്രതി എത്തിയത്. പൊലീസ് തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതി മലപ്പുറം പാണ്ടിക്കാട് വാടക വീടെടുത്ത് ഒരുസ്ത്രീയോടൊപ്പം താമസിച്ചുവരുകയായിരുന്നു.

കഴിഞ്ഞദിവസം പാണ്ടിക്കാട് വെച്ചായിരുന്നു പൊലീസ് അറസ്റ്റ്ചെയ്തത്. കളവുമുതൽ വിറ്റ് ചെമ്പേരി കരയത്തുചാലിൽ പ്രതി 10 സെന്റ് ഭൂമി വാങ്ങിയതായി പൊലീസ് പറഞ്ഞു. പയ്യന്നൂർ, പരിയാരം, ചന്തേര, തളിപ്പറമ്പ്, എറണാകുളം സ്റ്റേഷനുകളിൽ വാഹനമോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയതിന് പ്രതിക്കെതിരെ കേസുണ്ട്. ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ ചക്കരക്കല്ല് സി.ഐ എൻ. സത്യനാഥൻ, ചക്കരക്കല്ല് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ രാജീവൻ, കണ്ണൂർ ടൗൺ എ.എസ്.ഐ എം. അജയൻ, കൺട്രോൾ റൂം എ.എസ്.ഐ ഷാജി, ചക്കരക്കല്ല് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സ്നേഹേഷ്‌, സജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Robbery in four locked houses; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.