Posted On
date_range Updated On
date_range കനിവേകിയാൽ പ്രകാശന് ജീവിതം തിരികെ...
ചക്കരക്കല്ല്: കനിവുള്ളവർ കനിഞ്ഞാൽ പ്രകാശന് ജീവിതത്തിലേക്ക് തിരികെ വരാം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപെരിയയിലെ പൊടിക്കളത്തിൽ പ്രകാശനെ സഹായിക്കാൻ നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ഒക്ടോബർ എട്ടിന് സ്കൂട്ടറിൽ പോവുകയായിരുന്ന പ്രകാശനെ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. മൂന്ന് ഓപറേഷൻ ഇതിനകം നടത്തി. തുടർന്നുള്ള ചികിത്സക്ക് 30 ലക്ഷം രൂപ വേണം.
പെരളശ്ശേരി വെൽഫെയർ സഹകരണ സൊസൈറ്റിയിൽ ആർട്ടിസ്റ്റാണ് പ്രകാശൻ. പി.വി. ഭാസ്കരൻ പ്രസിഡൻറും കെ.വി. നിധീഷ് സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവർത്തനം. കനറാ ബാങ്കിെൻറ പെരളശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4752101006586. ഐ.എഫ്.എസ് കോഡ്: CNRB0004752. G/PAY - 8281576412.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.