പ​ള്ളി​പ്പൊ​യി​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ലം ഫ​യ​ർ​ഫോ​ഴ്സ് അ​ണ​ക്കു​ന്നു

പള്ളിപ്പൊയിലിൽ തീപിടിത്തം

ചക്കരക്കല്ല്: പള്ളിപ്പൊയിലിൽ വൻ തീപിടിത്തം. ആറ്റടപ്പ റോഡിൽ എടയന്നൂർ, മതുക്കോത്ത് സ്വദേശികളുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഒരു മണിയോടെ അണച്ചു. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. അന്തരീക്ഷ താപനില ഉയര്‍ന്നതാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. കണ്ണൂരിൽനിന്നെത്തിയ ഒരു യൂനിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഏറെനേരം തീപടർന്ന് പന്തലിച്ചുനിന്നത് പ്രദേശവാസികളിൽ ഭയമുളവാക്കി. തീ പടർന്ന സ്ഥലത്തിനോടുചേർന്ന് നിരവധി വീടുകളുമുണ്ട്. എന്നാൽ, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബക്കറ്റിൽ വെള്ളമെടുത്ത് തീയണക്കുകയായിരുന്നു. ഉണങ്ങിയ പുല്ലുകൾ കൂടുതലായതിനാൽ തീ ആളിപ്പടരുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അടച്ചത്.

Tags:    
News Summary - Fire at Pallipoyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.