ച​ക്ക​ര​ക്ക​ല്ലി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

പ്ര​ധാ​ന പാതയിൽ പാ​ർ​ക്കി​ങ്; ചക്കരക്കല്ല് ടൗണിൽ ഗതാഗതക്കുരുക്ക് പതിവ്

ച​ക്ക​ര​ക്ക​ല്ല്: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പുമു​ട്ടി ച​ക്ക​ര​ക്ക​ല്ല് ടൗ​ൺ. പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും നി​ർ​ത്തി​യി​ടു​ക​യാ​ണ്. ദി​നേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ടൗ​ണി​ലെ​ത്തു​ന്ന​ത്. ടൗ​ണു​ക​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ പ്ര​ധാ​ന പാ​ത​ക​ളി​ൽ രാ​വി​ലെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ രാ​ത്രി തി​രി​ച്ചെ​ടു​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ച​ര​ക്കി​റ​ക്കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ന്റെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​വു​ന്നു. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​നേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത് വഴി ക​ട​ന്ന് പോ​വു​ന്ന​ത്.

നാ​ല് റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന ക​വ​ല​യി​ൽ​ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മു​ഴു​വ​ൻ സ​മ​യ​വും പൊലീ​സി​ന്റെ സേ​വ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​ർ​ക്കി​ങ് സം​വി​ധാ​ന​വും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​ലീ​സും ഇ​ട​പെ​ട​ൽ ന​ട​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Chakkarakkal town traffic block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.