76 പേര്‍ക്കുകൂടി കോവിഡ്; 65 സമ്പര്‍ക്കം വ്യാപനം 85 ശതമാനം

41 രോഗമുക്തി കണ്ണൂർ: കോവിഡ്​ ഭീതിയിൽനിന്ന്​ ഒഴിയാതെ കണ്ണൂർ. ജില്ലയില്‍ 76 പേര്‍ക്കുകൂടി തിങ്കളാഴ്​ച കോവിഡ് ബാധ സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആകെ രോഗികളുടെ 85 ശതമാനം വരുമിത്​. രോഗബാധിതരിൽ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 686 പേർക്കാണ്​ ഒരാഴ്​ചക്കിടെ കോവിഡ്​ ബാധിച്ചത്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 2794 ആയി. സമ്പർക്കബാധിതരിൽ 13 പേർ തളിപ്പറമ്പിലും 12 പേർ തലശ്ശേരിയിലുമാണ്​. തളിപ്പറമ്പിലെ ടൈൽസ്​ കടയുമായി ബന്ധപ്പെട്ട ക്ലസ്​റ്ററിലുള്ളവർക്കാണ്​ രോഗബാധയുണ്ടായത്​. തലശ്ശേരിയിൽ തീരമേഖലയിലാണ്​ കോവിഡ്​ പടരുന്നതെന്നത്​ ഭീതിക്കിടയാക്കുന്നുണ്ട്​. ജില്ലയിൽ തിങ്കളാഴ്​ച രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേരാണ്​ മരിച്ചത്​. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10059 പേരാണ്. ഇതുവരെ 57642 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 57415 എണ്ണത്തി​ൻെറ ഫലം വന്നു. 227 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം തളിപ്പറമ്പ് ഞാറ്റുവയല്‍ ആറു വയസ്സുകാരി, 10 മാസം പ്രായമുള്ള പെണ്‍കുട്ടി, 33കാരന്‍, ആറു വയസ്സുകാരി, 26കാരി, 39കാരി, 23കാരന്‍, തളിപ്പറമ്പ് പാലക്കുളങ്ങര 31കാരന്‍, 36കാരി, തളിപ്പറമ്പ് പ്ലാത്തോട്ടം 20കാരന്‍, തളിപ്പറമ്പ് സയ്യിദ് നഗര്‍ 45കാരന്‍, 70കാരി, 41കാരി, തലശ്ശേരി 32കാരി, തലശ്ശേരി ഗോപാലപ്പേട്ട 18കാരന്‍, 48കാരന്‍, 23കാരി, 56കാരന്‍, 85കാരി, തലശ്ശേരി ഗുംട്ടി 65കാരന്‍, 43കാരി, 17കാരന്‍, അഞ്ചു വയസ്സുകാരി, തലശ്ശേരി കുട്ടിമാക്കൂല്‍ എട്ടു വയസ്സുകാരന്‍, തലശ്ശേരി പാറാല്‍ 53കാരി (നിലവില്‍ തിരുവനന്തപുരത്ത്),ആറളം 48കാരന്‍, 12കാരന്‍, അയ്യന്‍കുന്ന് 15കാരന്‍, അഴീക്കോട് 49കാരന്‍, ചെങ്ങളായി 28കാരി, ചെറുകുന്ന് ഏഴു വയസ്സുകാരി, 13കാരന്‍, 23കാരി, 10 വയസ്സുകാരി, ചിറ്റാരിപ്പറമ്പ് 26കാരന്‍, 28കാരി, കടന്നപ്പള്ളി പാണപ്പുഴ 26കാരി, 58കാരന്‍, കതിരൂര്‍ 49കാരി, 26കാരി, കോട്ടയം മലബാര്‍ ഒമ്പത്​ വയസ്സുകാരന്‍, 12കാരന്‍, 71കാരന്‍, 35കാരി, കുന്നോത്തുപറമ്പ് 64കാരി, മാടായി 27കാരി, നാറാത്ത് 32കാരന്‍, ന്യൂമാഹി 65കാരി, 41കാരന്‍, 43കാരി, പയ്യന്നൂര്‍ 55കാരന്‍ (പൊലിസ് ഉദ്യോഗസ്ഥന്‍), പാനൂര്‍ 30കാരന്‍, 33കാരി, പെരിങ്ങത്തൂര്‍ (താമസം പാനൂര്‍) 26കാരന്‍, പാപ്പിനിശ്ശേരി 16കാരി, പരിയാരം 50കാരന്‍, കുപ്പം മൂന്നു വയസ്സുകാരി, പെരളശ്ശേരി 89കാരന്‍, പിണറായി 31കാരന്‍, തില്ലങ്കേരി 63കാരി, തൃപ്പങ്ങോട്ടൂര്‍ 64കാരന്‍, വേങ്ങാട് 50കാരി, 41കാരന്‍, 46കാരന്‍, 39കാരന്‍. ഇതര സംസ്ഥാനം പേരാവൂര്‍ 39കാരന്‍ (ആന്ധ്ര പ്രദേശ്), പേരാവൂര്‍ 28കാരന്‍ (ബംഗളൂരു), തില്ലങ്കേരി 22കാരന്‍ (ബംഗളൂരു), പെരിങ്ങോം വയക്കര 27കാരന്‍ (ബംഗളൂരു), തലശ്ശേരി പാറാല്‍ 26കാരന്‍ (ബംഗളൂരു), കുന്നോത്തുപറമ്പ്​ 60കാരന്‍ (മൈസൂരു), മുഴക്കുന്ന് 18കാരന്‍ (വിരാജ്പേട്ട), എരമം കുറ്റൂര്‍ 40കാരന്‍ (ഡല്‍ഹി), പയ്യന്നൂര്‍ പടോളി 26കാരന്‍ (മഹാരാഷ്​ട്ര), കരിവള്ളൂര്‍ പെരളം 48കാരന്‍ (അന്തർ സംസ്ഥാന തൊഴിലാളി, ഉത്തര്‍പ്രദേശ്), മാട്ടൂല്‍ 21കാരി (അന്തർ സംസ്ഥാന തൊഴിലാളി, ഹരിയാന).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.